Data story: China needs more babies

Spread the love

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികേന്ദ്രമായ ചൈന ഇപ്പോൾ ജനസംഖ്യാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചൈനയിലെ ജനസംഖ്യ ചുരുങ്ങുകയും പ്രായമാകുകയും ചെയ്യുന്നു. കൂടാതെ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരുമായതോടെ ലിംഗ സന്തുലിതാവസ്ഥ വ്യതിചലിച്ചു. ചൈനയിലെ ജനസംഖ്യാ പ്രശ്‌നങ്ങളുടെ കാരണങ്ങളും അനന്തരഫലങ്ങളും ഈ ഡാറ്റാസ്റ്റോറിയിലൂടെ അറിയാം.

2000 മുതൽ ചൈനയിലെ ജനസംഖ്യ

2000

ചൈന ആറാമത്തെ ജനസംഖ്യാ സെൻസസ് നടത്തി

2016

ചൈനയുടെ ഒരു കുട്ടി നയം അവസാനിപ്പിച്ചു. രണ്ട് കുട്ടി നയത്തിന് അനുമതി നൽകി.

2020

ചൈന ഏഴാമത്തെ ജനസംഖ്യാ സെൻസസ് നടത്തി.

2021

ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെ ആകാമെന്ന നയം അവതരിപ്പിച്ചു

2022

ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയിലെ ജനസംഖ്യ കുറഞ്ഞു.

ചൈനയിലെ ജനസംഖ്യ കുറയുന്നു
2022-ൽ ചൈനയിൽ ആറ് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ ജനസംഖ്യയിൽ വൻ ഇടിന് രേഖപ്പെടുത്തി. 2023-ൽ “ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം” എന്ന പദവി ചൈനക്ക് നഷ്ടപ്പെട്ടതായി. പകരം ഇന്ത്യ ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 2050 ആകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യ ഏകദേശം 1.32 ബില്യണായി കുറയുമെന്നാണ് കരുതുന്നത്.

അതേസമയം ഇന്ത്യയുടേത് 1.67 ബില്യണിലെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ. ചൈനയുടെ ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായി പ്രത്യുൽപാദനക്ഷമത കുറഞ്ഞു. കുട്ടികളെ വളർത്താനുള്ള ചെലവ്, കുടുംബത്തെയും വിവാഹത്തെയും കുറിച്ചുള്ള ചിന്താഗതികളിൽ വന്ന മാറ്റം, അതുപോലെ തന്നെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ജനസംഖ്യ കുറയുന്നതിന് കാരണമായി.

WORKING AGE POPULATION

china population

ELDERLY POPULATION

china population

CHILDREN’S POPULATION

china population

ഒരു കുട്ടി നയം

ചൈനയിൽ 1980-ൽ ഡെങ് സിയാവോപിംഗ് ആണ് ഒറ്റക്കുട്ടി നയം നപ്പിലാക്കിയത്. 1949ൽ 550 ദശലക്ഷത്തിലായിരുന്ന ജനസംഖ്യ ആ വർഷം 987 ദശലക്ഷമായി വർധിച്ചതിനെ തുടർന്നാണ് നിയമം കർശനമാക്കിയത്. ഇത് മിക്ക ദമ്പതികളും ഒരു കുട്ടിമാത്രമായി പരിമിതപ്പെടുത്തി. എന്നാൽ ആൺകുട്ടികളോടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക മുൻഗണന കാരണം ഈ നയം പെൺകുട്ടികളെ ഗർഭച്ഛിദ്രത്തിലേക്കോ ശിശുഹത്യകളിലേക്കോ നയിച്ചു. സമീപകാല സെൻസസ് കണക്കുകൾ പ്രകാരം ചൈനയിൽ സ്ത്രീകളേക്കാൾ ഏകദേശം 35 ദശലക്ഷം പുരുഷന്മാർ കൂടുതലാണ്. 2016-ൽ ചൈന ഒരു കുട്ടി നയം അവസാനിപ്പിക്കുകയും എല്ലാ ദമ്പതികൾക്കും രണ്ട് കുട്ടികളുണ്ടാകാൻ അനുവദിക്കുകയും ചെയ്തു. 2021-ൽ, ചൈന കുടുംബാസൂത്രണ നയങ്ങളിൽ കൂടുതൽ ഇളവ് വരുത്തുകയും ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടാകാൻ അനുവദിക്കുകയും ചെയ്തു.

china population

”ഉപേക്ഷിക്കപ്പെട്ട കുട്ടികൾ”

ജോലി ചെയ്യുന്ന പ്രായമായ മുതിർന്നവർ തങ്ങളുടെ ഗ്രാമവും വീടുകളും കുട്ടികളും വിട്ട് നഗരങ്ങളിൽ ജോലി തേടി പോകുന്നത് ചൈനയിൽ അസാധാരണമല്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ മുത്തശ്ശിമാർ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരായി. ഇത് വഴി കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായി. ഇത്തരം കുട്ടികളെ ‘ഉപേക്ഷിക്കപ്പെട്ട കുട്ടികൾ” എന്ന് വിളിക്കാൻ തുടങ്ങി.2018-ൽ ഗ്രാമീണ മേഖലകളിൽ ”ഉപേക്ഷിക്കപ്പെട്ട കുട്ടികൾ” എന്ന് വിളിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 7 ദശലക്ഷമായി.അവരിൽ 90 ശതമാനവും കുട്ടികളെ മുത്തശ്ശിമാർ പരിപാലിച്ചു. അവരുടെ ശരാശരി പ്രായം 59 ആയിരുന്നു. ബീജിംഗും ഗ്വാങ്‌ഷൂവും ഉൾപ്പെടെ ആറ് പ്രധാന നഗരങ്ങളിലെ ഏകദേശം 3,600 വീടുകളിൽ 2017-ൽ നടത്തിയ പഠനത്തിൽ, 80 ശതമാനം പേർക്കും കുട്ടികൾ പ്രൈമറി സ്‌കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു മുത്തശ്ശിയെങ്കിലും പരിപാലകനായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

നഴ്സറി പരിചരണം

ചൈനയിലെ കുട്ടികൾക്ക് മൂന്ന് വയസ്സിന് ശേഷം മാത്രമേ കിന്റർഗാർട്ടനിൽ അഡ്മിഷണ എടുക്കാൻ സാധിക്കൂ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ചൈനയിലെ “ചെലവ് കുറഞ്ഞ” പൊതു കിന്റർഗാർട്ടനുകളുടെ പങ്ക് 1997 ലെ മൊത്തം 77 ശതമാനത്തിൽ നിന്ന് 2019 ൽ 38.4 ശതമാനമായി കുറഞ്ഞു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ശിശു സംരക്ഷണം മറ്റൊരു പ്രശ്നമാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നഴ്സറികളുടെ കുറവ് കാരണം 2019-ൽ നഴ്‌സറികളിൽ പ്രവേശനം നേടിയ കുട്ടികളിൽ 4.71 ശതമാനം മാത്രമാണ് മൂന്ന് വയസ്സിന് താഴെയുള്ളത്.

സ്ത്രീകൾക്കുള്ള വെല്ലുവിളികൾ

വീട്ടിലിരുന്ന് അമ്മമാരായിരുന്ന സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാൻ ഒരുപാട് വെല്ലുവിളി നേരിടേണ്ടി വരാറുണ്ട്.പ്രായവും നൈപുണ്യ വിടവുകളും തടസ്സങ്ങളാണ്. ജോലി ചെയ്യുമ്പോൾ കുട്ടികളുള്ള സ്ത്രീകൾക്ക് അവരുടെ പ്രമോഷൻ അവസരങ്ങൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2040-ഓടെ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം 28 ശതമാനത്തിലെത്തും.
ചൈന ലോകത്തിലെ ഏറ്റവും വേഗത്തിൽ പ്രായമായ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്. ഉയർന്നുവരുന്ന ജനസംഖ്യാപരമായ പ്രതിസന്ധിയെ നേരിടാൻ പരമ്പരാഗത ചൈനീസ് കുടുംബ മൂല്യങ്ങളിലേക്ക് മടങ്ങിവരണമെന്നാണ് ചൈനീസ് ഉദ്യോഗസ്ഥരുടെയും ജനസംഖ്യാശാസ്ത്രജ്ഞരുടെയും അഭിപ്രായം.

china population

പരിഹാരങ്ങൾ എന്തൊക്കെയാണ്?

പ്രായമായ ജനസംഖ്യ വെല്ലുവിളികളെ നേരിടാൻ, 2021 ൽ ദമ്പതികൾക്ക് മൂന്ന് കുട്ടികളെ വരെ ജനിപ്പിക്കാമെന്ന് പ്രഖ്യാപിച്ചു.2016-ൽ ദമ്പതികൾക്ക് രണ്ട് കുട്ടികൾ വരെ പറുമെന്ന തീരുമാനത്തിന് തുടർച്ചയായാണ് പുതിയ തീരുമാനം ഉണ്ടായത്. പല പ്രാദേശിക സർക്കാരുകളും ക്യാഷ് ഇൻസെന്റീവുകളും മറ്റ് മുൻഗണനാ നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഷെൻ‌ഷെനിലെ ദമ്പതികൾക്ക് മൂന്നാമതൊരു കുട്ടിയുണ്ടെങ്കിൽ, കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നത് വരെ 19,000 യുവാൻ (US$2,800) ക്യാഷ് അലവൻസിന് അർഹതയുണ്ട്. ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ എന്ന നഗരം ശിശു സംരക്ഷണ സബ്‌സിഡികളും രക്ഷാകർതൃ അവധിയും വർദ്ധിപ്പിച്ചു. 2021 ജൂലൈയിൽ, കൂടുതൽ കുട്ടികളെ വളർത്താൻ കുടുംബങ്ങളെ സഹായിക്കുന്നതിന് സബ്‌സിഡി നൽകുന്ന ചൈനയിലെ ആദ്യത്തെ നഗരമായി സിചുവാൻ പ്രവിശ്യയിലെ പൻസിഹുവ മാറി.
ചൈനയിലെ കുടിയേറ്റ തൊഴിലാളികളിൽ പലർക്കും പുതിയ നിയമങ്ങൾ പ്രകാരം വിവാഹിതരാകാൻ ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവരില്ല. ബെയ്ജിംഗ്, ഷാങ്ഹായ്, ഗുവാങ്‌ഡോംഗ്, ഷെജിയാങ് തുടങ്ങിയ കിഴക്കൻ മധ്യ ചൈനയിലെ ആളുകൾക്ക് അവരുടെ താമസാനുമതി നൽകിയിടത്ത് വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് അംഗീകാരം നൽകി. മുമ്പ്, വിവാഹത്തിനായി രജിസ്റ്റർ ചെയ്യുന്നതിനായി വരനും വധുവും സ്വന്തം നഗരത്തിലേക്ക് രജിസ്ട്രേഷന് വേണ്ടി പോകണമായിരുന്നു. 2025 മുതൽ വിരമിക്കൽ പ്രായം പുരുഷന്മാർക്ക് 60, ഓഫീസ് ജീവനക്കാർക്ക് 55, സ്ത്രീകൾക്ക് 50 എന്നിങ്ങനെ വിരമിക്കൽ പ്രായം പുനർ നിശ്ചയിച്ചു. സിചുവാൻ പ്രവിശ്യയിൽ, അവിവാഹിതരായ വ്യക്തികൾക്ക് ഇപ്പോൾ അവരുടെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചു. എന്നാൽ മുമ്പ് വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ അങ്ങനെ ചെയ്യാൻ നിയമപരമായി അനുവാദമുണ്ടായിരുന്നുള്ളു.

courtesy: scmp, flourish,Benjamin Henning


Spread the love

Leave a Reply

Your email address will not be published. Required fields are marked *