ആധാർ-പാൻ കാർഡ് ലിങ്കിങ് ഇന്ന് കൂടി

Spread the love

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിമിതി ഇന്ന് അവസാനിക്കും.
1000 രൂപ പിഴയോടെ അനുവദിച്ച സമയ പരിധിയാണ് അവസാനിക്കുക. എല്ലാ നികുതിദായകരും ജൂലൈ ഒന്നിന് മുൻപ് ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പ് നിർദേശിച്ചിരുന്നു. അല്ലാത്തപക്ഷം പാൻ പ്രവർത്തനരഹിതമാകും. പാൻ കെവൈസി മാനദണ്ഡമായതിനാൽ ബാങ്കുകളിലെയും മറ്റുമുള്ള സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടും. ഇടപാടുകൾ തുടരുന്നതിന് നിക്ഷേപകരോട് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിർദ്ദേശിച്ചിട്ടുണ്ട്. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധിയെങ്കിലും പിന്നീട് അത് ജൂൺ 30 വരെ നീട്ടുകയായിരുന്നു.

ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ http://www.incometax.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.


Spread the love

Leave a Reply

Your email address will not be published. Required fields are marked *