മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കും

Spread the love

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജിയ്ക്കൊരുങ്ങുന്നത്. ഗവർണർ അനുസൂയ ഉയ്കേയുമായി ബിരേൻ സിങ് ഉടൻതന്നെ കൂടിക്കാഴ്ച നടത്തി രാജി കൈമാറുമെന്നാണ് സൂചന.
കലാപം അവസാനിപ്പിക്കാൻ ഇടപെടാനാകത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിക്കുള്ളിൽ തന്നെ ആവശ്യം ശക്തമായിരുന്നു. രാജിവയ്ക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വവും ബിരേൻ സിങ്ങിന് നൽകിയതെന്നും സൂചനയുണ്ട്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *